Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Congress President

രാ​ജ്യ​ത്ത് അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ; ചീ​ഫ് ജ​സ്റ്റീ​സുമായി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് ഖാ​ർ​ഗെ

ബം​ഗ​ളൂ​രു: രാ​ജ്യ​ത്ത് അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഇ​തി​ൽ ആ​ശ​ങ്ക​യ​റി​യി​ക്കാ​ൻ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത് വോ​ട്ട് മോ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണെ​ന്നും രാ​ജ്യം അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്ക് സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

കൂ​ടി​ക്കാ​ഴ്ച​യ്ക്ക് അ​നു​മ​തി തേ​ടി പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും താ​നും ചീ​ഫ് ജ​സ്റ്റീ​സി​ന് ക​ത്ത​യ​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​നും അ​ഞ്ചി​നും ഇ​ട​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​സം​ഘം ചീ​ഫ് ജ​സ്റ്റീ​സി​നോ​ട് പ്ര​ത്യേ​ക ന​ട​പ​ടി​ക​ളൊ​ന്നും ആ​വ​ശ്യ​പ്പെ​ടി​ല്ല. പ​ക​രം രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ അ​ദ്ദേ​ഹ​ത്തെ അ​റി​യി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ഖാ​ർ​ഗെ വി​ശ​ദീ​ക​രി​ച്ചു.

ന​മു​ക്ക് അ​ദ്ദേ​ഹ​ത്തോ​ട് ഒ​ന്നും ആ​വ​ശ്യ​പ്പെ​ടാ​നാ​കി​ല്ല. കൈ​കൂ​പ്പി അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണ് ചെ​യ്യു​ക എ​ന്നാ​യി​രു​ന്നു ഖാ​ർ​ഗെ​യു​ടെ പ്ര​തി​ക​ര​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​മാ​ണെ​ന്നും സ്വ​ത​ന്ത്ര​മാ​യി തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ൻ അ​തി​ന് അ​ധി​കാ​ര​മു​ണ്ടെ​ന്നും ഖാ​ർ​ഗെ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ സ്വ​ത​ന്ത്ര​മാ​യി തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​മ്മീ​ഷ​നെ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ഖാ​ർ​ഗെ​യു​ടെ ആ​രോ​പ​ണം.

National

യുഎസുമായുള്ള വ്യാപാര കരാർ കർഷകരെ ബാധിക്കുമെന്ന് ഖാർഗെ

ന്യൂ​​​ഡ​​​ൽ​​​ഹി: യു​​​എ​​​സു​​​മാ​​​യു​​​ള്ള വ്യാ​​​പാ​​​ര​​​ക്ക​​​രാ​​​ർ രാ​​​ജ്യ​​​ത്തെ ക​​​ർ​​​ഷ​​​ക​​​രു​​​ടെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ളെ ബാ​​​ധി​​​ക്കു​​​മെ​​​ന്ന് രാ​​​ജ്യ​​​സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ.

പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ള​​​നം ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കെ സ​​​ർ​​​ക്കാ​​​രി​​​ൽ​​​നി​​​ന്ന​​​ല്ലാ​​​തെ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റി​​​ൽ​​​നി​​​ന്നു ക​​​രാ​​​റി​​​നെ​​​പ്പ​​​റ്റി അ​​​റി​​​യേ​​​ണ്ടി​​​വ​​​ന്ന​​​ത് ഇ​​​ന്ത്യ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നോ​​​ടു​​​ള്ള അ​​​പ​​​മാ​​​ന​​​മാ​​​ണെ​​​ന്ന് രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു​​​ള്ള മ​​​റു​​​പ​​​ടി​​​ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു സം​​​സാ​​​രി​​​ക്ക​​​വെ ഖാ​​​ർ​​​ഗെ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ഇ​​​ന്ത്യ​​​യു​​​മാ​​​യു​​​ള്ള വ്യാ​​​പാ​​​ര​​​ക്ക​​​രാ​​​റി​​​നു കീ​​​ഴി​​​ൽ അ​​​മേ​​​രി​​​ക്ക ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് കൂ​​​ടു​​​ത​​​ൽ കാ​​​ർ​​​ഷി​​​കോ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​മെ​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ കാ​​​ർ​​​ഷി​​​ക​​​മേ​​​ഖ​​​ല സെ​​​ക്ര​​​ട്ട​​​റി ബ്രു​​​ക്ക് റോ​​​ളി​​​ൻ​​​സി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ക​​​രാ​​​റി​​​ലൂ​​​ടെ അ​​​മേ​​​രി​​​ക്ക​​​ൻ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കാ​​​ണു പ്ര​​​യോ​​​ജ​​​ന​​​മു​​​ണ്ടാ​​​കു​​​ന്ന​​​തെ​​​ന്ന് ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു.

ക​​​രാ​​​റി​​​ലൂ​​​ടെ ചെ​​​റു​​​കി​​​ട ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു മേ​​​ൽ സ​​​മ്മ​​​ർ​​​ദ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നും വി​​​ള​​​ക​​​ളു​​​ടെ മി​​​നി​​​മം താ​​​ങ്ങു​​​വി​​​ല (എം​​​എ​​​സ്പി) സം​​​വി​​​ധാ​​​ന​​​ത്തെ ബാ​​​ധി​​​ക്കു​​​മെ​​​ന്നും കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

National

മോദി സർക്കാർ വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്തി: ഖാർഗെ

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മം പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന സാ​​​മ്പ​​​ത്തി​​​ക സ​​​ർ​​​വേ റി​​​പ്പോ​​​ർ​​​ട്ടി​​​ലെ ശി​​​പാ​​​ർ​​​ശ​​​യ്ക്കെ​​​തി​​​രേ കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ രം​​​ഗ​​​ത്ത്. മോ​​​ദി​​​ സ​​​ർ​​​ക്കാ​​​ർ വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​ത്തെ (ആ​​​ർ​​​ടി​​​ഐ) വ്യ​​​വ​​​സ്ഥാ​​​പി​​​ത​​​മാ​​​യി ത​​​ക​​​ർ​​​ത്തു​​​വെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

വി​​​വ​​​രാ​​​വ​​​കാ​​​ശ ​​​നി​​​യ​​​മ​​​ത്തെ കാ​​​ലാ​​​കാ​​​ല​​​ങ്ങ​​​ളാ​​​യി ബി​​​ജെ​​​പി​​​ സ​​​ർ​​​ക്കാ​​​ർ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. 2014 മു​​​ത​​​ൽ ഇ​​​തു​​​വ​​​രെ നൂ​​​റി​​​ല​​​ധി​​​കം വി​​​വ​​​രാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. യു​​​പി​​​എ സ​​​ർ​​​ക്കാ​​​ർ പാ​​​സാ​​​ക്കി​​​യ വി​​​സി​​​ൽ ബ്ലോ​​​വേ​​​ഴ്സ് സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മം (സ്വ​​​ന്തം സം​​​ഘ​​​ട​​​ന​​​യി​​​ലെ​​​യോ വ​​​കു​​​പ്പി​​​ലെ​​​യോ അ​​​ഴി​​​മ​​​തി​​​ക​​​ളും നി​​​യ​​​മ​​​വി​​​രു​​​ദ്ധ ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ മു​​​ന്നി​​​ൽ വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​വ​​​രെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന നി​​​യ​​​മം) ബി​​​ജെ​​​പി ഇ​​​തു​​​വ​​​രെ​​​യും ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യി​​​ട്ടി​​​ല്ല.

2019ൽ ​​​വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രു​​​ടെ നി​​​യ​​​മ​​​ന​​​കാ​​​ലാ​​​വ​​​ധി​​​യും വേ​​​ത​​​ന​​​വും നി​​​ർ​​​ണ​​​യി​​​ക്കു​​​ന്ന​​​തി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം ഏ​​​റ്റെ​​​ടു​​​ത്ത​​​തി​​​ലൂ​​​ടെ സ്വ​​​ത​​​ന്ത്ര നി​​​രീ​​​ക്ഷ​​​ക​​​രാ​​​യി​​​രു​​​ന്ന​​​വ​​​രെ വി​​​ധേ​​​യ​​​രാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​ക്കി മാ​​​റ്റി​​​യെ​​​ന്നും ഖാ​​​ർ​​​ഗെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ക​​​ഴി​​​ഞ്ഞ മാ​​​സം വ​​​രെ കേ​​​ന്ദ്ര വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ മു​​​ഖ്യ വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ണ​​​റി​​​ല്ലാ​​​തെ​​​യാ​​​ണു പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​ത്. 2025 വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് വി​​​വ​​​രാ​​​വ​​​കാ​​​ശ​​​ത്തി​​​നു കീ​​​ഴി​​​ൽ 26,000 കേ​​​സു​​​ക​​​ളാ​​​ണ് കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന​​​ത്. തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യെ കൊ​​​ന്ന​​​തി​​​നു​​​ശേ​​​ഷം ഇ​​​പ്പോ​​​ൾ ആ​​​ർ​​​ടി​​​ഐ നി​​​യ​​​മ​​​ത്തി​​​ന്‍റെ ഊ​​​ഴ​​​മാ​​​ണോ​​​യെ​​​ന്നും ഖാ​​​ർ​​​ഗെ ചോ​​​ദി​​​ച്ചു.

വി​​​വ​​​രാ​​​വ​​​കാ​​​ശം ഭ​​​ര​​​ണ​​​നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​നു ത​​​ട​​​സം നി​​​ൽ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​തി​​​നാ​​​ൽ ര​​​ഹ​​​സ്യ​​​സ്വ​​​ഭാ​​​വ​​​മു​​​ള്ള റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളും ക​​​ര​​​ട് അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും വി​​​വ​​​രാ​​​വ​​​കാ​​​ശ​​​നി​​​യ​​​മ​​​പ്ര​​​കാ​​​രം ന​​​ൽ​​​ക​​​രു​​​തെ​​​ന്നു​​​മാ​​​ണ് സാ​​​ന്പ​​​ത്തി​​​ക സ​​​ർ​​​വേ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ശി​​​പാ​​​ർ​​​ശ ചെ​​​യ്യു​​​ന്ന​​​ത്. ഭ​​​ര​​​ണ​​​നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​നു ത​​​ട​​​സ​​​മാ​​​യ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ൾ ത​​​ട​​​യാ​​​ൻ മ​​​ന്ത്രി​​​ത​​​ല വീ​​​റ്റോ അ​​​ധി​​​കാ​​​രം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് ആ​​​ലോ​​​ചി​​​ക്കാ​​​മെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

National

കർണാടക പ്രശ്നം പ്രാദേശികം; ഹൈക്കമാൻഡിനെ പഴിക്കരുതെന്ന് ഖാർഗെ

ക​​​ൽ​​​ബു​​​ർ​​​ഗി: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി സ്ഥാ​​​ന​​​ത്തെ​​​ച്ചൊ​​​ല്ലി ന​​​ട​​​ക്കു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ൾ പ്രാ​​​ദേ​​​ശി​​​ക ത​​​ല​​​ത്തി​​​ലു​​​ള്ള​​​വ​​​യാ​​​ണെ​​​ന്നും ഇ​​​തി​​​ന്‍റെ പേ​​​രി​​​ൽ പാ​​​ർ​​​ട്ടി ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നു​​മേ​​​ൽ പ​​​ഴി​​​ചാ​​​ര​​​രു​​​തെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ. ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പം സൃ​​​ഷ്ടി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

പാ​​​ർ​​​ട്ടി​​​യി​​​ലെ ആ​​​ഭ്യ​​​ന്ത​​​ര പ്ര​​​ശ്ന​​​ങ്ങ​​​ൾ പ്രാ​​​ദേ​​​ശി​​​ക നേ​​​താ​​​ക്ക​​​ളു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​ത്വ​​​മാ​​​ണ്. എ​​​ല്ലാ​​​വ​​​രും ചേ​​​ർ​​​ന്നാ​​​ണു പാ​​​ർ​​​ട്ടി​​​യെ പ​​​ടു​​​ത്തു​​​യ​​​ർ​​​ത്തി​​​യ​​​ത്. ഒ​​​രാ​​​ളു​​​ടെ മാ​​​ത്രം ശ്ര​​​മ​​​ഫ​​​ല​​​മ​​​ല്ല. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വി​​​ജ​​​യം സ്വ​​​ന്തം ക​​​ഴി​​​വാ​​​ണെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടാ​​​ൻ ആ​​​രും ശ്ര​​​മി​​​ക്ക​​​രു​​​തെ​​​ന്നും ഖാ​​​ർ​​​ഗെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി ഡി.​​​കെ ശി​​​വ​​​കു​​​മാ​​​ർ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്താ​​​ൻ ഡ​​​ൽ​​​ഹി​​​ക്കു പോ​​​യ​​​തി​​​നെ സം​​​ബ​​​ന്ധി​​​ച്ച് അ​​​റി​​​യി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Latest News

Corehub Up